ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കയിലായി ഇന്ത്യ- അയർലൻഡ് ടി20 മത്സരങ്ങൾ. ഈ മാസം അവസാനമാണ് ബെൽഫാസ്റ്റിൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സംഘർഷസമാനമായ സാഹചര്യം തുടരുകയാണെങ്കിൽ മത്സരം നടക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യൻ ടീം അംഗങ്ങളും ഇവിടേയ്ക്ക് എത്താൻ മടിച്ചേക്കും.
കളിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ വേദികൾ പുന:ക്രമീകരിക്കുന്ന കാര്യങ്ങൾ പരിഗണിക്കുന്നുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർ പ്രൊവിൻഷ്യൽ ടി20 ഫെസ്റ്റിവൽ റദ്ദാക്കാൻ സംഘാടകർ നിർബന്ധിതരായിരുന്നു. ടി20 മത്സങ്ങൾ ഡബ്ലിനിലേക്കോ ലണ്ടനിലേക്കോ മാറ്റാനുള്ള സാധ്യതയും കാണുന്നുണ്ട്.
Discussion about this post

