ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിന് നേരെ വംശീയ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 1.10 ഓടെ ആയിരുന്നു സംഭവം.
ഒരു കൂട്ടം പുരുഷന്മാർ പ്രദേശത്ത് എത്തി വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആയുധങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ഇതുപയോഗിച്ച് വീട് ആക്രമിക്കുകയായിരുന്നു. മുൻപിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ ഉണ്ടായി. 20 നും 40 നും ഇടയിൽ പ്രായമുള്ളവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

