ഡബ്ലിൻ: അയർലൻഡിൽ സ്കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിനത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം സമരം സ്കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ഏകദേശം 2500 സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് പണിമുടക്ക് നടത്തുന്നത്. ഫോർസയിലെ അംഗങ്ങളാണ് സമരം ചെയ്യുന്നത്.
സമരത്തിന് മറ്റ് സ്കൂൾ ജീവനക്കാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്ന് ഫോർസ അംഗം ആൻഡി പൈക്ക് പറഞ്ഞു. ഇതുവരെ ലഭിച്ച പിന്തുണയിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ സമരം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായിട്ടില്ല. അതിൽ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

