ഡബ്ലിൻ: സനാതന അയർലൻഡ് സംഘടിപ്പിക്കുന്ന രാമായണ വർക്ക്ഷോപ്പിന്റെ രജിസ്ട്രേഷന് തുടക്കമായി. ഈ വരുന്ന 14 ന് രാവിലെ 10 മുതൽ വൈകീട്ട് 4 മണിവരെയാണ് പരിപാടി. വാക്കിംഗ്സ്ടൗണിലുള്ള ഡബ്ല്യു എസ് എഫ് കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു പരിപാടി.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരിപാടിയുടെ ഭാഗമാകാം. ക്വിസ് മത്സരം, കളറിംഗ്, പപ്പറ്റ് ഷോ, സ്കിറ്റ്, പ്രഭാഷണം എന്നീ പരിപാടികൾ വർക്ക്ഷോപ്പിൽ ഉണ്ടായിരിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്ത് വർക്ക്ഷോപ്പിനായി രജിസ്റ്റർ ചെയ്യാം.
Discussion about this post

