ഡബ്ലിൻ: വിമാന ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ റയാൻഎയർ. വാർഷിക ലാഭത്തിൽ വലിയ ഇടിവ് വന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ വിമാനക്കമ്പനി ആലോചിക്കുന്നത്. ടിക്കറ്റ് നിരക്ക് വല്ലാതെ കുറച്ചതാണ് ലാഭത്തിൽ തിരിച്ചടിയായതെന്ന വിലയിരുത്തലിനെ തുടർന്നാണ് ടിക്കറ്റ് വില വർദ്ധിപ്പിക്കുന്നത്.
റയാൻഎയറിന്റെ വാർഷിക ലാഭത്തിൽ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോ കോസ്റ്റ് വിമാന സർവ്വീസ് നടത്തുന്ന റയാൻഎയറിന് കഴിഞ്ഞ സാമ്പത്തിക വർഷം 1.78 ബില്യൺ യൂറോയുടെ ലാഭം മാത്രമാണ് ഉണ്ടായത്. ഇതാണ് കമ്പനിയെ മാറ്റി ചിന്തിപ്പിച്ചത്.
സമ്മർ ആരംഭിച്ചതിനാൽ വിമാന ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറും. ഈ സമയം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചാൽ നിലവിലെ നഷ്ടം നികത്താമെന്നാണ് റയാൻഎയർ പ്രതീക്ഷിക്കുന്നത്.