ഡബ്ലിൻ: റയാൻഎയറിന് വൻതുക പിഴചുമത്തി ഇറ്റലിയിലെ കോംപറ്റീഷൻ വാച്ച്ഡോഗ്. മൂന്നാം കക്ഷി ട്രാവൽ ഏജൻസികൾക്ക് ബോധപൂർവ്വം ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 224 മില്യൺ പൗണ്ട് അഥവാ 256 മില്യൺ യൂറോയാണ് പിഴ ചുമത്തിയത്.
2023 എപ്രിലിനും 2025 ഏപ്രിലിനും ഇടയിലായിരുന്നു റയാൻഎയർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇക്കാലയളവിൽ റയാൻഎയർ അവരുടെ വെബ്സൈറ്റിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങുന്നിതിന് ഏജൻസികൾക്ക് മനഃപൂർവ്വം ബുദ്ധിമുട്ടുണ്ടാക്കി. ഇതിനായി തെറ്റായ തന്ത്രങ്ങൾ പ്രയോജനപ്പെടുത്തിയെന്നും കണ്ടെത്തലിലുണ്ട്.
Discussion about this post

