ഡബ്ലിൻ: ഡബ്ലിൻ 2 ലെ സിറ്റി ക്വോയിൽ ഓഫീസ് കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതിയ്ക്ക് തിരിച്ചടി. പദ്ധതിയുടെ ആസൂത്രണ അനുമതിയ്ക്കായി സമർപ്പിച്ച അപേക്ഷ ആസൂത്രണ കമ്മീഷൻ തള്ളി. മുൻ സിറ്റി ആർട്സ് സെന്റർ പരിസരത്താണ് 14 നിലകളിലുള്ള ഓഫീസ് കെട്ടിടം നിർമ്മിക്കാൻ പദ്ധതിയിടുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ വെന്റ്വേ ലിമിറ്റഡിന് ഇവിടെ കെട്ടിടം നിർമ്മിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ആസൂത്രണ കമ്മീഷൻ മുൻപാകെ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഇത് തള്ളുകയായിരുന്നു. നാല് വർഷം പഴക്കമുള്ള 2022 വരെയുള്ള സൈറ്റ് പുനർവികസനം ചെയ്യാനുള്ള വെന്റവേയുടെ പദ്ധതിയ്ക്കാണ് ഇത് തിരിച്ചടിയായത്.
Discussion about this post

