ഡബ്ലിൻ: അടുത്ത സമ്മറിലേക്കുള്ള ക്യാബിൻ ക്രൂ ജോലികൾ പ്രഖ്യാപിച്ച് റയാൻഎയർ. 100 പുതിയ തൊഴിലവസരങ്ങളാണ് വിമാനക്കമ്പനി മുന്നോട്ടുവയ്ക്കുന്നത്. അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി ഈ മാസം 14 ന് റിക്രൂട്ട്മെന്റ് പ്രോഗ്രാമും വിമാനക്കമ്പനി സംഘടിപ്പിക്കുന്നുണ്ട്.
സാൻട്രിയിലെ എയർലൈൻ ഫ്ളൈറ്റ് അക്കാദമിയിൽ ആണ് ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ഓടെ ആരംഭിക്കുന്ന പരിപാടി വൈകീട്ടുവരെ തുടരും. റിക്രൂട്ട്മെന്റ് ക്യാമ്പെയ്നിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ച് ദിവസത്തെ ഡ്യൂട്ടിയും മൂന്ന് ദിവസത്തെ അവധിയും നൽകും. ആകർഷകമായ ശമ്പളത്തിന് പുറമേ നിരവധി ആനുകൂല്യങ്ങളും ഇവർക്ക് ഉണ്ടാകും.
Discussion about this post

