ടിപ്പററി: കൗണ്ടി ടിപ്പററിയിൽ പോസ്റ്റ് ഓഫീസിൽ മോഷണം. മെയിൻ സ്ട്രീറ്റിലെ ഫെത്താർഡ് പോസ്റ്റ് ഓഫീസിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തോക്കുമായി പ്രതി പോസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി കടന്ന് കളഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

