ഗാൽവേ: റോഡപകടങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ട് കൗണ്ടി ഗാൽവേയിൽ പുതിയ പദ്ധതിയ്ക്ക് തുടക്കം. ഇന്നലെ ഉച്ചകഴിഞ്ഞാണ് സുരക്ഷ പദ്ധതിയ്ക്ക് തുടക്കമായത്. റോഡപകടങ്ങളിലെ മരണങ്ങളുടെയും ഗുരുതരമായ പരിക്കുകളുടെയും എണ്ണം കുറയ്ക്കുകയാണ് പുതിയ ദൗത്യത്തിന്റെ ലക്ഷ്യം.
2030 വരെയുള്ള കാലയളവിലേക്കാണ് ദൗത്യം. ഓരോ വർഷവും കൈവരിക്കേണ്ട വാർഷിക ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇത് അനുസരിച്ചായിരിക്കും പ്രവർത്തനങ്ങൾ. റോഡ് സുരക്ഷാ അതോറിറ്റിയുടെയും ഗാർഡ ഷിക്കോണയുടെയും സഹകരണത്തോടെ ഗാൽവേ സിറ്റി, കൗണ്ടി കൗൺസിലുകൾ സംയുക്തമായിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Discussion about this post

