ഡബ്ലിൻ: അയർലൻഡിലെ വിപണിയിൽ പുതിയ വീടുകൾ എത്തുന്നില്ല. വീടുകളുടെ കുറവാണ് വാടക തുടർച്ചയായി കുതിച്ചുയരാൻ കാരണമാകുന്നത് എന്നാണ് റിപ്പോർട്ട്. തുടർച്ചയായി 18 പാദങ്ങളിൽ ഈ പ്രവണത തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നവംബർ 1 ലെ കണക്കുകൾ അനുസരിച്ച് രാജ്യവ്യാപകമായി 1,900 വീടുകളാണ് വാടകയ്ക്ക് ലഭ്യമായത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വീടുകൾ വിപണിയിൽ എത്തുന്നതിൽ 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. വാടക വീടുകളുടെ സ്റ്റോക്ക് വർഷം തോറും മൂന്നിലൊന്ന് ക്രമത്തിൽ കുറയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post

