ഡബ്ലിൻ: അയർലന്റിൽ പരിഷ്കരിച്ച വേതന സബ്സിഡി സ്കീമിന് തുടക്കം കുറിച്ച് സർക്കാർ. ബുധനാഴ്ച ഡബ്ലിനിലെ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഹൗസിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഔദ്യോഗികമായി വിപുലീകരിച്ച പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ശാരീരിക വൈകല്യമുള്ളവർക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ ഉറപ്പുവരുത്തിക്കൊണ്ടുള്ളതാണ് പരിഷ്കരിച്ച പദ്ധതി.
ശാരീരിക വെല്ലുവിളികൾ നേരിടുന്ന തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നതാണ് പുതിയ വേജ് സബ്സിഡി സ്കീം. ഇത് ശാരീരിക വെല്ലുവിളിയുള്ളവർക്ക് ജോലി നൽകാൻ ഉടമകൾക്ക് പ്രചോദനമേകും. മണിക്കൂറിൽ 6.30 യൂറോ മുതൽ 9.45 യൂറോവരെയായിരിക്കും സർക്കാർ തൊഴിലുടമകൾക്ക് സഹായമായി നൽകുക.
Discussion about this post

