വെസ്റ്റ്മീത്ത്: പീഡനക്കേസിൽ വിരമിച്ച പ്രതിരോധ സേനാംഗത്തിന് തടവ് ശിക്ഷ. 40 വർഷം മുൻപ് നടന്ന പീഡന കേസിലാണ് ഇപ്പോൾ പ്രതിയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 78 കാരനാണ് കേസിലെ പ്രതി. ഇയാൾക്ക് ആറ് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
വെസ്റ്റ്മീത്തിൽ 1981 ലാണ് സംഭവം ഉണ്ടായത്. 78 കാരൻ ഉപദ്രവിക്കുമ്പോൾ ഏകദേശം 14 വയസ്സ് ആയിരുന്നു പെൺകുട്ടിയുടെ പ്രായം. വീട്ടിലെ കിടപ്പുമുറിയിൽ വച്ചായിരുന്നു പീഡനം. കുട്ടി ഈ വിവരം പുറത്തുപറഞ്ഞതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post

