ഡബ്ലിൻ: ജയിലുകൾ നിറയുന്ന പശ്ചാത്തലത്തിൽ നീതി വകുപ്പിന് അപേക്ഷയുമായി ഐറിഷ് പ്രിസൺ സർവ്വീസ്. അധിക കോടതി സിറ്റിംഗുകൾ ഒഴിവാക്കണമെന്നും പോലീസ് സ്റ്റേഷനിലെ ജയിലുകൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഐപിഎസ് ആവശ്യപ്പെട്ടു. ജയിലുകളിലെ സാഹചര്യം ഗുതുരമാകുന്നതിനിടെയാണ് അപേക്ഷ നൽകിയിരിക്കുന്നത്.
കസ്റ്റഡിയിലുള്ളവരുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുകയാണ്. ഈ വേളയിൽ ചെയ്യാൻ കഴിയുന്നത്രയും ചെയ്തിട്ടുണ്ടെന്ന് ഐപിഎസ് ഓപ്പറേഷൻസ് ഡയറക്ടർ നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു. എന്നാൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. അതിനാൽ അധിക കോടതിനടപടികൾ തൽക്കാലത്തേയ്ക്ക് നിർത്തിവയ്ക്കണം. പോലീസ് സ്റ്റേഷനുകളിലെ ജയിലുകൾ തടവുകാരെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഐപിഎസ് അപേക്ഷയിൽ ആവശ്യപ്പെടുന്നു.

