ഡബ്ലിൻ: റയാൻഎയർ യാത്രികരുടെ എണ്ണം സർവ്വകാല റെക്കോർഡിൽ. കഴിഞ്ഞ മാസം ആകെ യാത്രികരുടെ എണ്ണം 22 ദശലക്ഷത്തിലധികമായി. 22.2 ദശലക്ഷം യാത്രികരാണ് കഴിഞ്ഞ മാസം റയാൻഎയറിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില വർധിച്ചതിന് പിന്നാലെ ത്രൈമാസ ലാഭത്തിൽ ഇടിവ് വന്നതായി റയാൻ എയർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യാത്രികരുടെ എണ്ണം കുറഞ്ഞത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ജൂൺ മാസംവരെയുള്ള മൂന്ന് മാസത്തെ വരുമാനം എന്നത് 538 മില്യൺ യൂറോ ആയിരുന്നു. ലാഭത്തിൽ 34 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

