ഡബ്ലിൻ/ തിരുവനന്തപുരം: അയർലന്റ് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക അവാർഡ്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന് തൂലിക ചലിപ്പിച്ചതാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നാടകരചയിതാവിന് നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് നൽകിവരുന്ന പുരസ്കാരമാണ് തോപ്പിൽ ഭാസി സ്മാരക പുരസ്കാരം.
ഈ വർഷം രാജുകുന്നക്കാട്ടിന് ലഭിക്കുന്ന ആറാമത്തെ പുരസ്കാരമാണ് തോപ്പിൽ ഭാസി അവാർഡ്. ഒലിവ് മരങ്ങൾ സാക്ഷിയെന്ന നാടകത്തിന് നേരത്തെ ആറന്മുള സത്യവ്രതൻ സ്മാര സാഹിത്യ അവാർഡും ലഭിച്ചിരുന്നു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ലഭിച്ചത്.
Discussion about this post

