ഡബ്ലിൻ: അയർലൻഡിൽ സംഗീത വിരുന്നൊരുക്കാൻ പ്രശസ്ത ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും എത്തുന്നു. ഡിസംബറിൽ നടക്കുന്ന ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ലൈവ് സംഗീത പരിപാടിയിൽ ഇരുവരും ഒന്നിച്ച് പങ്കെടുക്കും. ഇരുവരുമൊന്നിച്ച് വേദിയിലെത്തുമ്പോൾ അത് അയർലൻഡിലെ സംഗീത പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും.
ഡിസംബർ 21 നാണ് പരിപാടി. ഡബ്ലിനിലെ കൺവെൻഷൻ സെന്റർ ഡബ്ലിനാണ് പരിപാടിയ്ക്ക് വേദിയാകുന്നത്. വൈകീട്ട് ഏഴ് മണി മുതലാണ് പരിപാടി ആരംഭിക്കുക. ബ്രൈറ്റ് എഎംജെ എന്റർടെയ്ൻമെന്റ്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടികൾക്കായുള്ള ടിക്കറ്റുകൾ ബ്രൈറ്റ് എഎംജെ എന്റർടെയ്ൻമെന്റ്സിന്റെ വെബ്സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം.

