ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും മഴ. ഇതേ തുടർന്ന് മെറ്റ് ഐറാൻ പുറപ്പെടുവിച്ച യെല്ലോ വാണിംഗ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നിലവിൽവരും. നാളെ രാവിലെ 9 മണിവരെയാണ് മുന്നറിയിപ്പ്. മൂന്ന് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്.
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. അതിശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണം ആയേക്കാം. ഇന്ന് മുഴുവനും അതിശക്തമായ മഴ തുടരും. പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നായിരിക്കും മഴ എത്തുക. മഴ നാളെ രാവിലെയും തുടരും.
Discussion about this post

