ഡബ്ലിൻ: അയർലന്റിൽ ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ള നാല് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഡബ്ലിൻ, ലൗത്ത്, മീത്ത്, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്.
മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ട്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മഴയെ തുടർന്ന് കാഴ്ചയ്ക്ക് തടസ്സം നേരിടാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

