ഡബ്ലിൻ: ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ സെന്റ് സ്റ്റീഫൻസ് ഗ്രീനിന് സമീപമുള്ള പൊതു ശുചിമുറികൾ അടച്ചുപൂട്ടും. ഡബ്ലിൻ സിറ്റി കൗൺസിൽ ഇക്കാര്യം സ്ഥിരീകരിച്ചു. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് പൊതുജനങ്ങൾക്കായി ഇവിടെ ശുചിമുറികൾ സ്ഥാപിച്ചത്.
ഇവിടുത്തെ ശുചിമുറികൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് ശുചിമുറികൾ അടയ്ക്കാൻ തീരുമാനിച്ചത്. കോവിഡ് കാലത്ത് പ്രതിവാരം 18,000 ആളുകൾ ശുചിമുറി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ഇതേ സ്ഥാനത്ത് ഇപ്പോൾ പ്രതിവാരം 1500 പേർ മാത്രമാണ് ശുചിമുറി ഉപയോഗിക്കുന്നത്.
Discussion about this post