ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലെ സിറ്റി വെസ്റ്റിലെ അഭയാർത്ഥികൾക്കായുള്ള ഹോട്ടലിന് മുൻപിൽ നടത്തിയ പ്രതിഷേധത്തിൽ അറസ്റ്റിലായവർക്കെതിരെ കേസ് എടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറിൽ അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തത്. ഇവർക്കെതിരെ ക്രമസമാധാനവുമായി ബന്ധപ്പെട്ടുള്ള വകുപ്പുകൾ ചുമത്തി.
50 വയസ്സുള്ള രണ്ട് പുരുഷന്മാരും 40 വയസ്സുള്ള മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കി. ഇവർക്കൊപ്പം 50 വയസ്സുള്ള സ്ത്രീയെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ കുറ്റം ചുമത്താതെ വിട്ടയക്കുകയായിരുന്നു. ഹോട്ടലിന് മുൻപിൽ പടക്കങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയവരാണ് അറസ്റ്റിലായവർ.
Discussion about this post

