ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. ആയിരക്കണക്കിന് പലസ്തീൻ അനുകൂലികൾ പരിപാടിയുടെ ഭാഗമായി. ഇസ്രായേലിനെതിരെ നടപടികളും ഉപരോധവും ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം.
അയർലൻഡ് പലസ്തീൻ സോളിഡാരിറ്റി ക്യാമ്പെയ്ൻ (ഐപിഎസ്സി) ഡബ്ലിൻ ശാഖയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി നടന്നത്. സിറ്റി ഹാളിന് സമീപത്തെ ബർനാർഡോ സ്ക്വയറിൽ തടിച്ച് കൂടിയ ഇവർ ഇവിടെ നിന്നും സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുകയായിരുന്നു.
Discussion about this post

