കോർക്ക്: മകളുടെ ഓർമ്മയ്ക്കായി മാരത്തൺ പൂർത്തിയാക്കി രക്ഷിതാക്കൾ. 24 കാരിയും കാർഹൂ സ്വദശിനിയുമായ എലെൻ കാസിഡിയുടെ രക്ഷിതാക്കളാണ് ഇത്തവണത്തെ കോർക്ക് സിറ്റി മാരത്തണിന്റെ ഭാഗമായത്. കഴിഞ്ഞ വർഷം ജൂൺ 1 ന് നടന്ന മാരത്തണിൽ പങ്കെടുക്കവേ എലെൻ മരിക്കുകയായിരുന്നു.
ഇന്നലെ ആയിരുന്നു കോർക്ക് സിറ്റി മാരത്തൺ. എലെന്റെ രക്ഷിതാക്കളായ ടോം, വയലറ്റ് എന്നിവരാണ് ഹാഫ് മാരത്തൺ വിജയകരമായി പൂർത്തിയാക്കിയത്. എലെന്റെ ഓർമ്മയ്ക്കായി ഇക്കുറി മാരത്തോൺ ആരംഭിക്കുന്നതിന് മുൻപ് 24 മഞ്ഞ ബലൂണുകൾ ആകാശത്തേയ്ക്ക് പറത്തിവിട്ടിരുന്നു.
ഹാഫ് മാരത്തൺ പൂർത്തിയാക്കിയതിന് പിന്നാലെ എലന്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ എലന്‍ പ്രാഥമിക ചികിത്സ നൽകി കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

