ഡബ്ലിൻ: സ്വകാര്യ കുടിവെള്ള വിതരണക്കാർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് വ്യക്തമാക്കി പരിസ്ഥിതി സംരക്ഷണ ഏജൻസി. ഇ കോളി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പല വിതരണക്കാരും പരാജയപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നിർദ്ദേശം. രജിസ്റ്റർ ചെയ്യാത്ത ധാരാളം സ്വകാര്യ കുടിവെള്ള വിതരണക്കാർ സ്കൂളുകളിൽ ഉൾപ്പെടെ വെള്ളം വിതരണം ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
24 സ്വകാര്യ കമ്പനികളാണ് മാനദണ്ഡം ലംഘിച്ചതായി വ്യക്തമായിട്ടുള്ളത്. നിലവിൽ 1,700 സ്വകാര്യ വിതരണക്കാർ പ്രാദേശിക അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഏജൻസി വ്യക്തമാക്കി. എന്നാൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികളുടെ കണക്കുകൾ ഇതിന്റെ ഇരട്ടിയാണെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
Discussion about this post

