ഡബ്ലിൻ: ജയിൽ മാറ്റത്തെ ചോദ്യം ചെയ്ത് വിവാദ അധ്യാപകൻ എനോക്ക് ബർക്ക്. നേരത്തെയുള്ള കോടതിയുത്തരവിന്റെ ലംഘനമാണ് ഇതെന്ന് എനോക്ക് ഹൈക്കോടതിയോട് പറഞ്ഞു. ബുധനാഴ്ച ഹൈക്കോടതിയിൽ ഹാജരാക്കിയ വേളയിൽ ആയിരുന്നു അദ്ദേഹം നടപടി ചോദ്യം ചെയ്തത്.
ബ്യൂമൗണ്ട് ജയിലായിരുന്നു എനോക്കിനെ പാർപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തെ കാസിൽറിയ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നുമാണ് വീഡിയോ കോൺഫറൻസിംഗ് വഴി എനോക്കിനെ ഹൈക്കോടതിയിൽ ഹാജരാക്കിയത്. തന്നെ തിരികെ മൗണ്ട് ജോയി ജയിലിലേക്ക് അയക്കണം എന്നാണ് എനോക്കിന്റെ ആവശ്യം.
Discussion about this post

