ഡബ്ലിൻ: ഡൺ ലാവോഘെയറിൽ പുതിയ ബുട്ടീക്ക് ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആസൂത്രണ അനുമതി. ആസൂത്രണ കമ്മീഷനാണ് നിർമ്മാണത്തിന് അനുമതി നൽകിയത്. 71 കിടപ്പുമുറികളുള്ള ഹോട്ടൽ ആണ് ഇവിടെ നിർമ്മിക്കുന്നത്. അതേസമയം ഇതിന് അടുത്ത് പ്രവർത്തിക്കുന്ന മെന്റൽ ക്ലിനിക്കിന്റെ ആശങ്കകൾ തള്ളിക്കൊണ്ടാണ് ആസൂത്രണ കമ്മീഷന്റെ നടപടി.
ഹോട്ടലുടമകളായ റേ ബൈർണും ഇയോയിൻ ഡോയലും നടത്തുന്ന ഡൗണ്ടൺ വെഞ്ച്വേഴ്സ് എന്ന കമ്പനിയാണ് ആസൂത്രണ അനുമതിയ്ക്കായി അപേക്ഷിച്ചത്. നേരത്തെ ഈ അപേക്ഷയ്ക്ക് ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇത് ആസൂത്രണ കമ്മീഷൻ ശരിവയ്ക്കുകയായിരുന്നു.
Discussion about this post

