തിരുവനന്തപുരം ; ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്കയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം അവസാനിപ്പിച്ച് കൂടുതൽ നിശിതമായ വിമർശനത്തിനോ കർശനമായ നടപടികൾക്കോ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല. ഈ വിഷയത്തിലുള്ള പ്രതികരണം കേവലമൊരു പ്രതിഷേധത്തിൽ മാത്രം ഒതുങ്ങാൻ പാടില്ലെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം വേദനിപ്പിക്കുന്നതാണ്. അതിനു ശേഷവും ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു കപ്പൽ സമാനമായ രീതിയിൽ അമേരിക്കൻ സൈന്യത്താൽ ആക്രമിക്കപ്പെട്ടു.
സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം അവസാനിപ്പിച്ച് കൂടുതൽ നിശിതമായ വിമർശനത്തിനോ കർശനമായ നടപടികൾക്കോ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല. ഈ വിഷയത്തിലുള്ള പ്രതികരണം കേവലമൊരു പ്രതിഷേധത്തിൽ മാത്രം ഒതുങ്ങാൻ പാടില്ല.
ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്കയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടണം. പശ്ചിമേഷ്യയിലെ അമേരിക്കൻ ആക്രമണങ്ങൾ അവസാനിപ്പിക്കാനും, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഉപരോധം പിൻവലിച്ച് സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനും അമേരിക്കയ്ക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്

