ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. മേഖലയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കനക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യവുമായി ഐഎൻഎംഒ രംഗത്ത് എത്തിയിരിക്കുന്നത്. ബെൽഫാസ്റ്റിലെ തെരുവുകളിൽ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള വംശീയ പ്രതിഷേധമാണ് നടക്കുന്നത് എന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷെയാഗ്ദ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നഴ്സിനെ മുഖം മൂടി സംഘം പിന്തുടരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതോടെയാണ് ആവശ്യവുമായി ഐഎൻഎംഒ രംഗത്ത് എത്തിയിരിക്കുന്നത്. നാലംഗ സംഘമാണ് നഴ്സിനെ പിന്തുടർന്നത്.
Discussion about this post

