ഡബ്ലിൻ: അയർലന്റിൽ ആദ്യ പ്രിയറി മാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്നു. ഡബ്ലിനിലെ താലയിലാണ് അയർലന്റിലെ ആദ്യ ഇൻഡോർ ഫുഡ് ആന്റ് ബിവറേജസ് മാർക്കറ്റ് ആയ പ്രിയറി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ മാസം 25 നാണ് മാർക്കറ്റ് തുറന്നത് എന്നാണ് റിപ്പോർട്ടുകൾ.
സോഷ്യൽ എന്റർപ്രൈസ് ആയ പാർട്ടാസ് ആണ് ഡബ്ലിനിൽ പ്രിയറി മാർക്കറ്റ് യാഥാർത്ഥ്യമാക്കിയത്. നാല് ദശലക്ഷം യൂറോയുടെ നിക്ഷേപം പുതിയ സംരംഭത്തിനായി കമ്പനി നടത്തിയിട്ടുണ്ട്. ഇതിൽ 3.6 ദശലക്ഷം യൂറോ ഇമിഗ്രേഷൻ വഴിയും ബാക്കിയുള്ള തുക പാർട്ടാസും സ്വരൂപിച്ചതാണ്.
ആഴ്ചയിൽ എല്ലാദിവസവും മാർക്കറ്റ് തുറന്ന് പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. രാവിലെ 8 മണി മുതൽ കോഫി ഷോപ്പ് തുറന്ന് പ്രവർത്തിക്കും.
Discussion about this post

