ഡബ്ലിന്‍ : വര്‍ഷം തോറും 50,000 വീടുകള്‍ നിര്‍മ്മിക്കാനാകുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് . വളര്‍ന്നുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി അടുത്ത 10 വര്‍ഷത്തിനുള്ളിൽ ഈ ലക്ഷ്യം നേടണമെന്നും അദ്ദേഹം പറഞ്ഞു.
‘ പൊതുമേഖലയിലൂടെ ധാരാളം ധനസഹായം നല്‍കും. അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങള്‍ക്കായി കൂടുതല്‍ സ്വകാര്യ മേഖലയും ആവശ്യമാണ്.ബജറ്റിലെ വാറ്റ് കുറയ്ക്കലും സോണിംഗ് സംബന്ധിച്ച അപ്പാര്‍ട്ട്മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളുമെല്ലാം ഭവന നിര്‍മ്മാണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള മികച്ച അന്തരീക്ഷമൊരുക്കും ‘ മീഹോള്‍ മാര്ട്ടിന് പറഞ്ഞു.
മാര്‍ച്ച് 1 മുതല്‍ നടപ്പിലാകുന്ന പുതിയ വാടക നയങ്ങളെയും അദ്ദേഹം പിന്തുണച്ചു. .ഓരോ ആറ് വര്‍ഷത്തിലോ വാടകക്കാര്‍ സ്വമേധയാ ഉപേക്ഷിക്കുമ്പോഴോ വാടക വര്‍ദ്ധിപ്പിക്കാന്‍ ഭൂവുടമകളെ ഈ മാറ്റങ്ങള്‍ അനുവദിക്കും.എന്നാല്‍ ഈ നടപടികള്‍ കുത്തനെയുള്ള വാടക വര്‍ദ്ധനവിന് കാരണമാകുമെന്നും ഭൂവുടമകളെ വിപണി വിടാന്‍ പ്രേരിപ്പിക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്കുന്നു.

