കിൽക്കെനി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച് കാന്ത്രി അയർലന്റ്. കിൽക്കെനിയിലെ ഒ’ലൗഗ്ലിൻ ഗെയ്ൽസ് ജിഎഎയിൽ സംഘടിപ്പിച്ച പരിപാടിയിൽവച്ചായിരുന്നു ആദരം. മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ റോഷൻ വാവള്ളിൽ കുര്യാക്കോസ്, എയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി, ഫെബിൻ മനോജ് എന്നിവരെയാണ് ആദരിച്ചത്.
കേരള എക്സൈസ് മന്ത്രി എം.ബി രാജേഷ് പ്രതിഭകൾക്ക് പുരസ്കാരം നൽകി. മൂന്ന് പ്രതിഭകളുടെയും കഠിനാധ്വാനവും സമർപ്പണവും അയർലന്റിലെ മലയാളി സമൂഹത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ഉയരങ്ങൾ കീഴടക്കി മുന്നോട്ട് പോകാൻ ഇവർക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
Discussion about this post

