ഡബ്ലിൻ: അയർലൻഡിൽ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഉപഭോക്തൃചിലവിൽ വൻ വർധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചിലവുകൾ 2.7 ശതമാനം വർധിച്ചു. 2024 സെപ്തംബർ മുതൽ ഈ വർഷം സെപ്തംബർ വരെയുള്ള കണക്കുകൾ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ആണ് പുറത്തുവിട്ടത്.
ഭക്ഷണം, ആൽക്കഹോൾ അടങ്ങാത്ത പാനീയങ്ങൾ എന്നിവയുടെ വിലയിലാണ് വലിയ വർധനവ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യോത്പന്നങ്ങളുടെയും പാനീയങ്ങളുടെയും വില 4.7 ശതമാനം വർധിച്ചു. മറ്റ് സേവനങ്ങളുടെ വില 3.7 ശതമാനം വർധിച്ചു. ഈ വർഷം ഓഗസ്റ്റ് മാസം വരെ 2.0 ശതമാനം ആയിരുന്നു വർധനവ്.
അതേസമയം ഫർണിഷിംഗ്, ഹൗസ് ഹോൾഡ് എക്വുപ്മെന്റ്സുകൾ എന്നിവയ്ക്ക് വില കുറഞ്ഞിട്ടുണ്ട്.
Discussion about this post

