ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴ. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. അതേസമയം ഒരാഴ്ച നീണ്ട വെയിലുള്ള കാലാവസ്ഥയ്ക്ക് ശേഷമാണ് അയർലൻഡിൽ മഴയെത്തുന്നത്.
കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് അതിശക്തമായ മഴ ലഭിക്കുക. രണ്ട് കൗണ്ടികളിലും ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ മുന്നറിയിപ്പ് നിലവിൽവന്നു. മുന്നറിയിപ്പ് ആറ് മണിവരെ തുടരും. മുന്നറിയിപ്പുള്ള കൗണ്ടികളിൽ പ്രളയത്തിന് സാധ്യതയുണ്ട്. അതിശക്തമായ മഴ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം. അതിനാൽ വാഹന യാത്രികർ ജാഗ്രത പാലിക്കേണ്ടതാണ്.
Discussion about this post

