ഡബ്ലിൻ: ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യത്തെ തുടർന്ന് ചീരയിലകൾ തിരിച്ചുവിളിച്ചു. ബേബി സ്പിനാച്ചും മിക്സ്ഡ് ബേബി ലീഫ് ഉത്പന്നങ്ങളുമാണ് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ് തിരിച്ചുവിളിച്ചത്. നടപടി സ്വീകരിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് എഫ്എസ്എഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെയാണ് തിരിച്ചുവിളിച്ചുകൊണ്ടുള്ള നിർദ്ദേശം വകുപ്പ് പുറപ്പെടുവിച്ചത്. ഗാർഡൻസ് ഓഫ് ഏഥൻസിന്റെ 100, 200, 500 ഗ്രാം ചീര പാക്കറ്റുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം. F2776 , F2786 എന്നിങ്ങനെയാണ് തിരിച്ചുവിളിച്ച ബേബി സ്പിനാച്ച് ഉത്പന്നത്തിന്റെ ബാച്ചുകൾ. ഇതോടൊപ്പം 0805B, 0805P, 0805R, 0805Y എന്നീ ബാച്ച് നമ്പർ രേഖപ്പെടുത്തിയ ബേബി സ്പിനാച്ച് മിക്സ്ഡ് ലീവ്സാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

