ഡബ്ലിൻ: കഫേ സോൾ പെസ്റ്റോ പാസ്ത ആൻഡ് ചിക്കൻ വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ഡൺസ് സ്റ്റോർഴ്സിന്റെ ഉത്പന്നമാണ് തിരിച്ചുവിളിച്ചത്.
യൂസ്ഡ് ബൈ ഡേറ്റ് സെപ്തംബർ 25 എന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങൾക്കെതിരെയാണ് മുന്നറിയിപ്പ്. 224 ഗ്രാം പാക്കുകളാണ് തിരിച്ചെടുക്കാൻ നിർദ്ദേശമുള്ളത്. ഈ ബാച്ചിൽ ഉൾപ്പെട്ട ഉത്പന്നങ്ങൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

