ബെംഗളൂരു ; ആർഎസ്എസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും, കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാരിസ് നാലാപാടിനും ബെംഗളൂരു കോടതിയുടെ സമൻസ്. 2025 നവംബറിൽ സമർപ്പിച്ച സ്വകാര്യ പരാതിയിലാണ് ബെംഗളൂരു സിറ്റിയിലെ XLII അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സമൻസ് അയച്ചത്.
ആർഎസ്എസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് തേജസ് എ ആണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയത് . കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോടതി അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ ഒഴിവാക്കി.
2025 ഓഗസ്റ്റ് 14 ന് ഖാർഗെ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് അംഗങ്ങളെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പങ്കിട്ടതായി പരാതിയിൽ പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ആർഎസ്എസിനെതിരെ മുഹമ്മദ് ഹാരിസ് അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നും പരാതിയിൽ പറയുന്നു.

