ഡബ്ലിൻ ; നഗരമധ്യത്തിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലിയിൽ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തം . ‘ദേശീയ റാലി’ എന്ന പേരിൽ നടന്ന പരിപാടി പാർനെൽ സ്ക്വയറിലെ ഗാർഡൻ ഓഫ് റിമെംബ്രൻസിലാണ് ഒത്തുകൂടിയത് .
പ്രകടനക്കാർ ഐറിഷ് ത്രിവർണ്ണ പതാകകൾ വീശി “ലോകത്തെയല്ല, അയർലൻഡിനെ സഹായിക്കൂ”, “കുടിയേറ്റക്കാരെ പുറത്താക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. ഒ’കോണൽ പാലത്തിന് കുറുകെ മാർച്ച് ചെയ്ത ശേഷം അവർ ഒ’കോണൽ സ്ട്രീറ്റിന്റെ മറുവശത്തേക്ക് മടങ്ങി.സ്വതന്ത്ര ഡബ്ലിൻ സിറ്റി കൗൺസിലർ മലാച്ചി സ്റ്റീൻസൺ റാലി സംഘടിപ്പിക്കുന്നതിൽ പങ്കാളിയായി.
ഡബ്ലിനിൽ നിന്നുള്ള സ്വതന്ത്ര കൗൺസിലർമാരായ ഗാവിൻ പെപ്പർ, കിൽഡെയറിൽ നിന്നുള്ള ടോം മക്ഡൊണൽ എന്നിവരും റാലിയിൽ പങ്കെടുത്തു. നാഷണൽ പാർട്ടിയുടെ ബാനറുകളും പതാകകളും ഏന്തിയായിരുന്നു റാലി. ‘യൂറോപ്യന്‍ യൂണിയന് മൈഗ്രേഷന്‍ ഉടമ്പടി വേണ്ട’ എന്നെഴുതിയ ബാനറുകളും അവർ ഉയർത്തിക്കാട്ടി.

