ഡബ്ലിൻ: ഡബ്ലിനിൽ നടക്കുന്ന അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം 25 നാണ് കൺവെൻഷൻ നടക്കുക. ഡബ്ലിനിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിലാണ് പരിപാടി നടക്കുക. അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയാണ് വിശ്വാസികൾക്കായി ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
രാവിലെ 11 മണി മുതൽ വൈകീട്ട് നാല് വരെയാണ് പരിപാടി. വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ഇതിന് പുറമേ വിശുദ്ധ കുമ്പസാരം , വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവയും നടക്കും. പരിപാടിയിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
Discussion about this post

