തിരുവനന്തപുരം ; ഉമീദ് പോർട്ടലിൽ നിയമവിരുദ്ധമായി അപ്ലോഡ് ചെയ്തിട്ടുള്ള വസ്തുവകകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവിന് അപേക്ഷ നൽകി എം എൽ എ രാജീവ് ചന്ദ്രശേഖർ . നിയമപ്രകാരം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ ‘മുതവല്ലി’ക്ക് മാത്രമാണ് അവകാശമുള്ളത്.
ഇവിടെ ആ അധികാരം ഫാറൂഖ് കോളേജിനായിരിക്കെ, യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെ വഖഫ് ബോർഡ് ഏകപക്ഷീയമായി ഈ ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഗുരുതരമായ ഈ ചട്ടലംഘനങ്ങൾ ഔദ്യോഗികമായിത്തന്നെ ഭാരത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..
ഉമീദ് പോർട്ടലിൽ നിയമവിരുദ്ധമായി അപ്ലോഡ് ചെയ്തിട്ടുള്ള വസ്തുവകകൾ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ Kiren Rijiju ജിക്ക് രേഖാമൂലം അപേക്ഷ നൽകി.
‘യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ്’ (UMEED) ചട്ടക്കൂടിലെയും വഖഫ് ആക്ടിലെയും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വഖഫ് ബോർഡ് മുനമ്പത്തെ 404 ഏക്കർ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിയമപ്രകാരം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ ‘മുതവല്ലി’ക്ക് മാത്രമാണ് അവകാശമുള്ളത്. ഇവിടെ ആ അധികാരം ഫാറൂഖ് കോളേജിനായിരിക്കെ, യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെ വഖഫ് ബോർഡ് ഏകപക്ഷീയമായി ഈ ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഗുരുതരമായ ഈ ചട്ടലംഘനങ്ങൾ ഔദ്യോഗികമായിത്തന്നെ ഭാരത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം ഇക്കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
മുനമ്പത്തെ ജനങ്ങൾ നീതി അർഹിക്കുന്നുണ്ട്; അവർക്ക് അത് ലഭ്യമാകുന്നത് വരെ സാധ്യമായ എല്ലാ നിയമ-ഭരണ തലങ്ങളിലൂടെയും ഞങ്ങൾ പോരാട്ടം തുടരും.

