ഡബ്ലിൻ: ജൂണിലെ വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് കൂടുതൽ യാത്രികരെ പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. മൂന്ന് ദിവസങ്ങളിലായി അഞ്ച് ലക്ഷത്തിലധികം ആളുകൾ വിമാനത്താവളം വഴി കടന്ന് പോകുമെന്നാണ് ഡിഎഎ അധികൃതർ പ്രതീക്ഷിക്കുന്നത്.
വെളളിയാഴ്ച മുതൽ തിങ്കളാഴ്ചവരെയാണ് വാരാന്ത്യ ബാങ്ക് അവധിയുള്ളത്. അയർലൻഡിലേക്കും തിരിച്ചും നിരവധി വിനോദസഞ്ചാരികൾ കടന്ന് പോകുമെന്നാണ് ഡിഎഎ അധികൃതർ വ്യക്തമാക്കുന്നത്. 503,000 യാത്രക്കാർവിമാനത്താവളത്തിലേക്ക് വരികയും പുറത്തേക്ക് പോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വേനൽ അവധിയുടെ തുടക്കവും വിമാനത്താവളത്തിലെ തിരക്ക് വർധിപ്പിക്കും.
Discussion about this post

