വിക്ലോ: കൗണ്ടി വിക്ലോയിൽ വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കായി അഭ്യർത്ഥന പുറപ്പെടുവിച്ച് പോലീസ്. 27 കാരിയായ അന്റോനെറ്റ് സ്മിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വേണ്ടിയാണ് പോലീസ് വീണ്ടും അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. 1987 ൽ ആയിരുന്നു യുവതി കൊല്ലപ്പെട്ടത്.
1987 ജൂലൈ 11 ശനിയാഴ്ച അന്റോനെറ്റും ഒരു സുഹൃത്തും മീത്ത് കൗണ്ടിയിലെ സ്ലെയ്നിൽ നടന്ന ഡേവിഡ് ബോവിയുടെ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നും മടങ്ങും വഴി യുവതിയെ കാണാതാകുകയായിരുന്നു. ഒ’കോണൽ ബ്രിഡ്ജിലേക്ക് നടന്ന് പോകും വഴിയാണ് അന്റോനെറ്റിനെ കാണാതെ ആയത് എന്നാണ് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പിന്നീട് 1888 ഏപ്രിൽ 3 ന് ഗ്ലെൻഡൂ പർവതത്തിൽ നിന്ന് യുവതിയുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു. ബ്രേ ഗാർഡ സ്റ്റേഷനിലെ അന്വേഷണ സംഘമാണ് വിവരങ്ങൾ തേടി അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്.

