ഡബ്ലിൻ: ഐറിഷ് വിപണിയിൽ നിന്നും പ്രമുഖ ഭക്ഷ്യോത്പന്നം തിരിച്ചുവിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. കാപ്രി സൺ ഓറഞ്ചിന്റെ മൂന്ന് ബാച്ചുകളാണ് തിരിച്ച് വിളിച്ചത്. ഇതിന്റെ പാക്കുകളിൽ പഞ്ചസാരയുടെ അളവ് തെറ്റായി ലേബൽ ചെയ്തതിനെ തുടർന്നാണ് എഫ്എസ്എഐയുടെ നടപടി.
പ്രമേഹരോഗികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ലേബൽ ചെയ്യാത്ത ഉത്പന്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇതേ തുടർന്നാണ് വിപണിയിൽ നിന്നും ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. പഞ്ചസാര അടങ്ങിയ ഉത്പന്നങ്ങളുടെ പാക്കറ്റുകളിൽ സീറോ ഷുഗർ പ്രോഡക്റ്റ് എന്നാണ് ലേബൽ ചെയ്തിരിക്കുന്നത്. 26104CS03, 26105CS03, 26106CS03 എന്നീ ബാച്ച്കോഡുകൾ ഉള്ള APR/2027 വരെ ബെസ്റ്റ് ബിഫോർ എന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങളാണ് തിരിച്ച് വിളിച്ചത്.

