ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വെള്ളത്തിന്റെ ഉപയോഗം കുറച്ചില്ലെങ്കിൽ ഗ്രേറ്റർ ഡബ്ലിൻ മേഖലയിൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്ന കാര്യം പരിഗണിക്കുമെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ വെള്ളത്തിന്റെ ഉപയോഗം വർധിച്ച പശ്ചാത്തലത്തിലാണ് ഉയിസ് ഐറാന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ഒരു ദിവസം 693 ദശലക്ഷം ലിറ്റർ വെള്ളമായിരുന്നു മേഖലയിൽ ചിലവിട്ടത്. ആദ്യമായിട്ടാണ് മേഖലയിൽ ഇത്രയേറെ വെള്ളം വിതരണം ചെയ്യേണ്ടതായി വന്നത്. ഇതോടെ ഉയിസ് ഐറാൻ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മെയ് മാസത്തിലും സമാനമായ രീതിയിൽ ചൂടുള്ള അന്തരീക്ഷം ഉണ്ടായിരുന്നു. എന്നാൽ അന്ന് വിതരണം ചെയ്തതിനേക്കാൾ 8 ദശലക്ഷം കൂടുതലാണ് ഇത്.

