ബക്കിംഗ്ഹാംഷെയറിലെ ജയിലിൽ നിന്ന് ഒളിച്ചോടിയ മൂന്ന് യുവാക്കൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പോലീസ്. ജൂൺ 23 തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് എയ്ൽസ്ബറിയിലെ എച്ച്എംപി സ്പ്രിംഗ് ഹില്ലിൽ നിന്ന് ജേസൺ മക്ഡൊണാഗ് (34), ഡാനിയൽ ഹാർട്ടി (34), ബാർണി കേസി (24) എന്നിവർ ഒളിവിൽ പോയത്.
അവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ കൈമാറണമെന്ന് തെയിംസ് വാലി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വെളുത്ത് , ഏകദേശം 5′ 9″ ഉയരമുള്ള, ഇടത്തരം ശരീരമുള്ളയാളാണ് മക്ഡൊണാഗ് . ജയിൽ നിന്ന് രക്ഷപെടുമ്പോൾ ചാരനിറത്തിലുള്ള ട്രാക്ക്സ്യൂട്ട് ട്രൗസറും വെളുത്ത വെസ്റ്റും ധരിച്ചിരുന്നു.
ഡാനിയൽ ഹാർട്ടി വെളുത്തനിറത്തിൽ, ഏകദേശം 5′ 9″ ഉയരമുള്ള, മെലിഞ്ഞ ശരീരപ്രകൃതിയുള്ള യുവാവണെന്നും പൊലീസ് പറയുന്നു. നീല ജാക്കറ്റും ചാരനിറത്തിലുള്ള ജോഗറുകളുമാണ് ധരിച്ചിരുന്നത്. അദ്ദേഹത്തെ അവസാനമായി കണ്ടത്. ബാർണി കേസിയും വെളുത്ത നിറത്തിൽ ഏകദേശം 5′ 9 ഇഞ്ച് ഉയരമുള്ള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. മൂവരും വടക്കൻ അയർലൻഡ്, ബ്രിസ്റ്റൽ, വെസ്റ്റ് മിഡ്ലാൻഡ്സ്, ലെസ്റ്റർഷയർ, ലീഡ്സ്, ബ്രാഡ്ഫോർഡ് എന്നിവിടങ്ങളിൽ പതിവായി എത്താറുണ്ടെന്ന് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.

