ഡബ്ലിൻ: ആസൂത്രണ ബോർഡിന്റെ പേര് മാറ്റാനുള്ള സർക്കാർ തീരുമാനം വിവാദത്തിൽ. തീരുമാനത്തിനെതിരെ സിൻ ഫെയ്ൻ പാർട്ടി രംഗത്ത് എത്തി. പുനർനാമകരണം ചെയ്യാനുള്ള തീരുമാനം അനാവശ്യമാണെന്ന് പാർട്ടി വക്താവ് ജോൺ ഒ ബ്രിയേൻ പറഞ്ഞു.
ആസൂത്രണ ബോർഡിന്റെ പേര് ആസൂത്രണ കമ്മീഷൻ എന്നാക്കാനാണ് സർക്കാർ തീരുമാനം. പേര് മാറ്റത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 77,000 യൂറോയോളം ചിലവാകും. ഇതേ തുടർന്നാണ് തീരുമാനത്തിനെതിരെ വിമർശനം ഉയർന്നത്. നേരത്തെ ആസൂത്രണ ബോർഡിനുള്ളിൽ നിരവധി പരിഷ്കരണങ്ങൾ സർക്കാർ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പേര് മാറ്റം.
Discussion about this post