ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ഉപേക്ഷിച്ച നിലയിൽ പൈപ്പ് ബോംബ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു വഴിയിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തിയത്.
പൈപ്പ് ബോംബ് കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ പൈപ്പ് ബോംബ് ആണെന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തിന് പിന്നാലെ ടെന്നന്റ് സ്ട്രീറ്റിനും ഓൾഡ്പാർക്ക് റോഡിനും ഇടയിലുള്ള പാത അടച്ചിട്ടു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

