ഡബ്ലിൻ: കഴിഞ്ഞ വർഷം അയർലന്റിൽ വ്യക്തിഗത വായ്പയായി നൽകിയത് റെക്കോർഡ് തുക. 2.5 ബില്യൺ യൂറോയാണ് 2024 ൽ വ്യക്തിഗത വായ്പയായി മാത്രം ബാങ്കുകൾ കൈമാറിയത്. ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ അയർലന്റിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കാർ വാങ്ങാനും, വീട് പുതുക്കിപ്പണിയാനും, യാത്രകൾക്കും, വിവാഹത്തിനും വേണ്ടിയാണ് കൂടുതൽ പേരും വ്യക്തിഗത വായ്പ എടുത്തിരിക്കുന്നത്. 2023 ലേതുമായി താരതമ്യം ചെയ്യുമ്പോൾ ലോൺ വാല്യൂ 20 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ വർഷം 2,30,000 ലോണുകൾ ആണ് ആളുകൾക്ക് നൽകിയിരിക്കുന്നത്.
ഇതിൽ 66,000 എണ്ണം കാർ ലോണുകൾ ആണ്. 856 മില്യൺ യൂറോയാണ് ഈ ഇനത്തിൽ നൽകിയിരിക്കുന്നത്. വീട് നവീകരിക്കുന്നതിനായി 60,000 ലോണുകൾ നൽകിയിട്ടുണ്ട്. 754 മില്യൺ യൂറോ ആണ് ഈ ഇനത്തിൽ നൽകിയത്.

