ഡബ്ലിൻ: അയർലന്റിൽ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ പ്രാദേശിക ഫാർമസികളെ ആശ്രയിച്ച് ജനങ്ങൾ. പല രോഗങ്ങൾക്കും ഡോക്ടർമാർക്ക് പകരം ഫാർമസിസ്റ്റുകളുടെ ഉപദേശമാണ് ആളുകൾ തേടുന്നത്. സമഗ്രമായ പഠനത്തിന് ശേഷം ഫാർമസി യൂണിയനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
രണ്ടായിരം പേരിലായിരുന്നു പഠനം. ഇവരിൽ പലരും ഇപ്പോഴും ജനറൽ പ്രാക്ടീഷണർമാരുടെ അപ്പോയ്ന്റ്മെന്റിനായി കാത്തിരിക്കുകയാണെന്ന് ഫാർമസി യൂണിയൻ വ്യക്തമാക്കുന്നു. ഈ കാലതാമസമാണ് ആളുകളെ ഫാർമിസ്റ്റുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്.
പത്തിൽ ഒൻപത് പേരും ഇത്തരത്തിൽ ഫാർമസിസ്റ്റുകളുടെ നിർദ്ദേശപ്രകാരമാണ് മരുന്നുകൾ കഴിക്കുന്നത്. നടുവേദന, മൈഗ്രൈൻ തുടങ്ങിയ രോഗങ്ങൾക്കാണ് ഏറ്റവും കൂടുതൽ പേർ ഫാർമസിസ്റ്റുകളെ ആശ്രയിക്കുന്നത്.

