ഡബ്ലിൻ: വടക്കൻ ഡബ്ലിനിലെ സ്റ്റുഡന്റ് അക്കൊമഡേഷൻ പദ്ധതിയ്ക്കായുള്ള ആസൂത്രണ അനുമതി റദ്ദാക്കി ഹൈക്കോടതി. പദ്ധതിയ്ക്കായുള്ള പുതിയ പ്ലാനിംഗ് സെറ്റ് നോട്ടീസ് സ്ഥാപിക്കുന്നതിൽ ഡെവലപ്പർമാർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. സ്വോർഡ്സിൽ 7.5 മില്യൺ യൂറോ വിലവരുന്ന 221 പർപ്പസ് ബിൽറ്റ് സ്റ്റുഡന്റ് അക്കൊമഡേഷൻ (പിബിഎസ്എ) ബെഡ് സ്പേസ് സ്കീമിനുള്ള പ്ലാനിംഗ് അനുമതി ആയിരുന്നു കോടതി റദ്ദാക്കിയത്.
ഐഡീൻ വീലനാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്ക് നേരത്തെ ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് സൈറ്റ് പ്ലാനിംഗ് നോട്ടീസ് സ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തുകയായിരുന്നു. ജസ്റ്റിസ് റിച്ചാർഡ് ഹംഫ്രീസ് ആണ് ആസൂത്രണ അനുമതി റദ്ദാക്കിയത്.
Discussion about this post

