ഡബ്ലിൻ: അയർലൻഡിൽ ഈ മാസം ആദ്യ വാരം അമിത വേഗതയിൽ വാഹനം ഓടിച്ചതിന് പിടിയിലായത് മൂവായിരത്തിലധികം പേർ. റോഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 3,100 പേരാണ് ഈ മാസം 1 നും 7 നും ഇടയിൽ പിടിയിലായത്. ഒരാഴ്ചയ്ക്കിടെ 1750 ലധികം ചെക്പോയിന്റുകളിൽ പോലീസിന്റെ റോഡ് സുരക്ഷാ വിഭാഗം പരിശോധന നടത്തി.
മദ്യപിച്ച് വാഹനമോടിച്ചതിന് 118 പേരാണ് അറസ്റ്റിലായത്. 1961 ലെ റോഡ് ട്രാഫിക് നിയമ പ്രകാരം വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 630 ലധികം വാഹനങ്ങൾ ഗാർഡ പിടിച്ചെടുത്തു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഏകദേശം 390 ഫിക്സഡ് ചാർജ് നോട്ടീസുകളും സീറ്റ് ബെൽറ്റ് ധരിച്ചതിന് ഏകദേശം 110 ഫിക്സഡ് ചാർജ് നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post

